Connect with us

Kerala

പാലക്കാട് സുബൈര്‍ വധം പ്രതികാര കൊലയെന്ന് കുറ്റപത്രം

കൊലപാതകം നടന്ന് 81 -മത്തെ ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Published

|

Last Updated

പാലക്കാട്  | പാലക്കാട് എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

ഏപ്രില്‍ 15 ന് നടന്ന കൊലപാതകത്തില്‍ 81 -മത്തെ ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് സ്ഥലങ്ങളില്‍ വെച്ചാണ് സുബൈര്‍ കൊലക്കേസിലെ ഗൂഢാലോചന നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ ആകെ 167 സാക്ഷികളാണുള്ളത്. സിസിടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ അന്വേഷണ സംഘം തെളിവായി ഹാജരാക്കി.

 

Latest