Connect with us

Kerala

പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധന; സംഘര്‍ഷാവസ്ഥ

ഉപതിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പരിശോധന

Published

|

Last Updated

പാലക്കാട് |  പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. ഉപതിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പരിശോധന. പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്നാണു എൽഡിഎഫ് പരാതി

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും , വികെ ശ്രീകണ്ഠനും ഇവിടെ എത്തിയിട്ടുണ്ട്.

പോലീസ് പരിശോധനയ്ക്കിടെ സി പി എം, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ ഹോട്ടലിനുള്ളില്‍ സംഘര്‍ഷാവസ്ഥ സംജാതമായി.

അതേ സമയം വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് സംഘം മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആരോപിച്ചു. സ്ത്രീകളെ പോലീസ് അപമാനിച്ചെന്ന് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു. അതേസമയം, ഹോട്ടലിലെ എല്ലാമുറികളും പരിശോധിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു