Connect with us

pala bishop

ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തിന് പിന്തുണയുമായി പാലായില്‍ റാലി

ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ എം എല്‍ എ

Published

|

Last Updated

കോട്ടയം | വര്‍ഗീയ പരാമര്‍ശം നടത്തിയ പാല രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന പിന്തുണയുമായി ക്രിസ്തീയ വിശാസികളുടെ റാലി. ബിഷപ്പ് ഹൗസിന് മുന്നിലേക്ക് നടത്തിയ റാലിയില്‍ പാലായിലെയും പരിസരത്തേയും ഏതാനും ജനപ്രതിനിധികളും പി സി ജോര്‍ജിനെ പോലുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. സ്ത്രീകളേയും കുട്ടികളേയുമെല്ലാം ഉള്‍പ്പെടുത്തിയാണ് റാലി നടന്നത്.

അതിനിടെ നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ എം എല്‍ എ രംഗത്തെത്തി. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പ് വിശ്വാസികളോടുനടത്തിയ പ്രസംഗം വിവാദമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും കാപ്പന്‍ പറഞ്ഞു.
അതേസമയം, പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത രംഗത്തെത്തി. ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് വിശദീകരണം

 

Latest