Connect with us

Kuwait

ഫലസ്തീൻ വിമോചനം സാധ്യമാകും: കലാലയം സാംസ്കാരിക വേദി

Published

|

Last Updated

കുവൈത്ത് സിറ്റി | പിറന്ന് വീണ മണ്ണിൽ സ്വാതന്ത്യത്തോടെ ജീവിക്കാനുള്ള അവകാശമില്ലാതെ അടിച്ചമർത്തലുകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ വിമോചനം സാധ്യമാകുമെന്ന് കുവൈത്തിൽ നടന്ന സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു. കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ സാഹിത്യോത്സവിലെ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ.

ഐ സി എഫ് കുവൈത്ത് നാഷണൽ പ്രസിഡന്റ് ഇൻ ചാർജ്ജ് അലവി സഖാഫി തെഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സംഗമം ഐ സി എഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. രിസാല അപ്ഡേറ്റ് എഡിറ്റർ രാജീവ് ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി.

ചെറുത്ത് നിൽപ്പിന്റെ രാഷ്ട്രീയത്തെ വക്രീകരിക്കുന്നവർ ചരിത്രത്തെ തിരസ്ക്കരിക്കുന്നവരാണെന്നും ഫലസ്തീൻ ചരിത്രം പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹമ്മദ് സഖാഫി കാവനൂർ, അബു മുഹമ്മദ്, മുഹമ്മദ് ഷാഫി, മുഹമ്മദലി, ഷറഫുദ്ദീൻ, ഹുസൈൻ എരുമാട്, റഷീദ് മടവൂർ, അൻവർ സംസാരിച്ചു.

Latest