International
ഫലസ്തീന്‍ പുനരധിവാസം; ഫെബ്രുവരി 27 ന് അടിയന്തിര അറബ് ഉച്ചകോടി ഈജിപ്തില്‍
ഇസ്രായേലിന്റെ അവകാശവാദങ്ങളെ എതിര്‍ക്കുകയും ദ്വിരാഷ്ട്ര പരിഹാര തത്വം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് അറബ് ലീഗിന്റെ ശ്രമങ്ങളുടെ ലക്ഷ്യമെന്ന് അറബ് ലീഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹൊസാം സാക്കി
കൈറോ | ഫലസ്തീന്‍ ജനതയുടെ നിലവിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര അറബ് ഉച്ചകോടി ഫെബ്രുവരി 27 ന് ഈജിപ്തില്‍ നടക്കുമെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേലില്‍ നിന്ന് ‘ഗാസ മുനമ്പ് ഏറ്റെടുത്ത്’ ഫലസ്തീനികളെ മറ്റ് രാജ്യങ്ങളില്‍ പുനരധിവസിപ്പിച്ച ശേഷം കടലോര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ അറബ് രാജ്യങ്ങള്‍ ശക്തമായി അപലപിച്ച സാഹചര്യത്തിലാണ് ഉച്ചകോടി.
ഇസ്രായേലിന്റെ അവകാശവാദങ്ങളെ എതിര്‍ക്കുകയും ദ്വിരാഷ്ട്ര പരിഹാര തത്വം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് അറബ് ലീഗിന്റെ ശ്രമങ്ങളുടെ ലക്ഷ്യമെന്ന് അറബ് ലീഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹൊസാം സാക്കി സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
സഊദി അറേബ്യയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശത്തെ ഫലസ്തീന്‍, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സുഡാന്‍,സഊദി ജോര്‍ദാന്‍,ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ,ഫലസ്തീനികളെ അവരുടെ മാതൃരാജ്യങ്ങളില്‍ നിന്ന് പുറത്താക്കുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു
2023 ഒക്ടോബര്‍ 7 മുതല്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 48,200 പേര്‍ കൊല്ലപ്പെടുകയും, 109,378 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു