Connect with us

Kerala

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ആര്യാടന്‍ ഷൗക്കത്തിനെതിരായ നടപടി താക്കീതിലൊതുക്കി കെ പി സി സി

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആവര്‍ത്തിക്കരുത്. ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ ഡി സി സിയെ അറിയിച്ച ശേഷം വേണം.

Published

|

Last Updated

തിരുവനന്തപുരം | പാര്‍ട്ടിയുടെ അനുമതിയില്ലാതെ മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിയില്ല. അച്ചടക്ക നടപടി കെ പി സി സി താക്കീതിലൊതുക്കി.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആവര്‍ത്തിക്കരുതെന്ന് ഷൗക്കത്തിന് നിര്‍ദേശം നല്‍കി.

ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ ഡി സി സിയെ അറിയിച്ച ശേഷം വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest