sasi tharoor
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: മഹല്ല് എംപവര്‍മെന്റ് മിഷന്‍ പരിപാടിയില്‍ നിന്നു ശശി തരൂരിനെ ഒഴിവാക്കി
സാമുദായ, സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് ധാരണ
തിരുവനന്തപുരം | മഹല്ല് എംപവര്‍മെന്റ് മിഷന്‍ തിരുവനന്തപുരത്തു നടത്താനിരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നു സ്ഥലം എം പി കൂടിയായ ശശി തരൂരിനെ ഒഴിവാക്കി. കോഴി ക്കോട് ലീഗ് വേദിയിലെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലാണു തീരുമാനം. സാമുദായ, സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് നിലവിലെ ധാരണ.
തിങ്കളാഴ്ചയാണ് തലസ്ഥാനത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നത്. ശശി തരൂരിനെയാണ് ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചിരുന്നത്. കോഴിക്കോട്ടെ വിവാദ പരാമര്‍ശ ത്തിന് പിന്നാലെ തരൂരിനെ ഒഴിവാക്കി പകരം പ്രതിപക്ഷ നേതാവ് വി ഡി സതീശനേയോ കെ മുരളീധരനെയോ വേദിയിലെത്തിക്കാനും ആലോചിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ നിലപാടാല്ല ഫലസ്തീന്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനെന്നു ബോധ്യ പ്പെട്ടതോടെ കോണ്‍ഗ്രസ് നേതാക്കളൊന്നും വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ദേശീയ നിലപാടാണു കോഴിക്കോട്ട് താന്‍ പറഞ്ഞതെന്ന നിലപാട് ശശി തരൂര്‍ ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് മഹല്ല് എംപര്‍മെന്റ് മിഷന്‍ ഭാരവാ ഹികള്‍ തയ്യാറായിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയു ക്ത കൂട്ടായ്മയാണ് മഹല്ല് എംപവര്‍മെന്റ് മിഷന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം തട്ടകത്തില്‍ ശശി തരൂരിനുണ്ടായ തിരിച്ചടിയെ കോണ്‍ഗ്രസ് ആശങ്കയോടെയാണു കാണുന്നത്.