Connect with us

palastin - israyel issue

ഫലസ്തീന്‍ വീണ്ടും അശാന്തം; ഗാസയില്‍ ഇസ്‌റാൗല്‍ വ്യോമക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

52 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ അല്‍ അഖ്‌സ പള്ളിക്ക് തീവെച്ച സംഭവത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയത്.

Published

|

Last Updated

ഗാസ സിറ്റി | ഫലസ്തീന്‍ വീണ്ടും അശാന്തമാകുന്നു. ഗാസ നഗരത്തില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തല്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈല്‍ – ഫലസ്തീന്‍ അതിര്‍ത്തിയിലെ മുള്ളുവേലിക്കരികില്‍ പ്രതിഷേധിച്ച യുവാക്കള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ സേന വ്യോമാക്രമണം നടത്തിയത്.

52 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ അല്‍ അഖ്‌സ പള്ളിക്ക് തീവെച്ച സംഭവത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസിന്റെ ആയുധ നിര്‍മാണ ശാലകളും സംഭരണ ശാലകളും തകര്‍ത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.

ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റതായി ഫസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. പരുക്കേറ്റവരില്‍ 13കാരനും ഉള്‍പ്പെടും. 41 പേര്‍ക്ക് പരുക്കേറ്റെന്നാണ് ഫലസ്തീന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.

അതേസമയം, തങ്ങള്‍ക്ക് നേരെ ഫലസ്തീന്‍ യുവാക്കള്‍ ബോംബെറിഞ്ഞുവെന്നും അതേ തുടര്‍ന്നാണ് തിരിച്ചടിച്ചത് എന്നുമാണ് ഇസ്‌റാഈലിന്റെ വാദം.

Latest