Ongoing News
അഭിമാന നേട്ടവുമായി ഫലസ്തീന്‍; ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടില്‍
ഹോങ്കോങിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫലസ്തീന്റെ ചരിത്ര നേട്ടം. ഫലസ്തീന്‍ ഏഷ്യന്‍ കപ്പില്‍ ഒരു കളി ജയിക്കുന്നതും ചരിത്രത്തില്‍ ആദ്യം.
ദോഹ | ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ച് പൊരുതുന്ന ഫലസ്തീന്‍ പട. ഹോങ്കോങിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫലസ്തീന്റെ ചരിത്ര നേട്ടം. ഫലസ്തീന്‍ ഏഷ്യന്‍ കപ്പില്‍ ഒരു കളി ജയിക്കുന്നതും ചരിത്രത്തില്‍ ആദ്യമായാണ്.
ടീമിനായി ഒദെ ദബ്ബാഗ് ഇരട്ട ഗോള്‍ നേടി. ഇറാനും യു എ ഇക്കും പിന്നില്‍ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായാണ് ഫലസ്തീന്‍ നോക്കൗട്ടിലേക്ക് പറന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അങ്കത്തില്‍ ഇറാനോട് ഫലസ്തീന്‍ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ യു എ ഇയെ സമനിലയില്‍ തളച്ചു.
ഇസ്‌റാഈലിന്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന വേളയിലാണ് ഫലസ്തീന്‍ ഫുട്‌ബോള്‍ ടീം ചരിത്ര വിജയം നേടിയത് എന്നത് ശ്രദ്ധേയമാണ്.
ഗ്രൂപ്പ് ജേതാക്കളായ ഇറാനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റെങ്കിലും യു എ ഇയും നോക്കൗട്ടിലേക്ക് കടന്നു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് യു എ ഇയുടെ നോക്കൗട്ട് പ്രവേശം.