Connect with us

International

ഫലസ്തീന്‍ പോരാളികള്‍ സൈനിക ടാങ്ക് തകര്‍ത്തു; നാല് ഇസ്‌റാഈല്‍ സൈനികര്‍ക്ക് പരുക്ക്

കരയുദ്ധം വൈകിപ്പിക്കാന്‍ ഇസ്‌റാഈലിന് യു എസ് നിര്‍ദേശം.

Published

|

Last Updated

ഗസ്സ | ഗസ്സ അതിര്‍ത്തിയിലെ കിസ്സുഫിമില്‍ ഫലസ്തീന്‍ പോരാളികള്‍ സൈനിക ടാങ്ക് തകര്‍ത്തു. നാല് സൈനികര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ വെളിപ്പെടുത്തി.

അതിനിടെ, ഹമാസിനെതിരായ യുദ്ധം ജീവന്മരണ പോരാട്ടമാണെന്ന് ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല യുദ്ധത്തിലേക്ക് എടുത്തുചാടിയാല്‍ തിരിച്ചടി കഠിനമായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പു നല്‍കി.

കരയുദ്ധം വൈകിപ്പിക്കാന്‍ ഇസ്‌റാഈലിന് യു എസ് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുണ്ട്.