International
ഫലസ്ഥീന്‍ പ്രധാന മന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജി വെച്ചു
ഗാസയിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിവുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു
ജറുസലേം | ഫലസ്ഥീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജി വെച്ചു. ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ വംശഹത്യയില്‍ പ്രതിഷേധിച്ചാണ് രാജി. പലസ്ഥീന്‍ പ്രസിഡന്റ് മഹ് മൂദ് അബ്ബാസിന് രാജിക്കത്ത് കൈമാറി.
ഗാസ മുനമ്പിലെ വംശഹത്യയും പട്ടിണിയും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും ആക്രമങ്ങളുടെ വര്‍ധനയുമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാസയിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിവുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ രാജിയില്‍ ഫലസ്ഥീന്‍ പ്രസിഡന്റ് മഹ് മൂദ് അബ്ബാസ് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ 29782 ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----