Kerala
വിലക്ക് ലംഘിച്ച് ഫലസ്തീന്‍ റാലി; ആര്യാടന്‍ ഷൗക്കത്ത് അച്ചടക്ക സമതിക്ക് മുന്നില്‍ ഹാജരാകണം
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇന്ദിരാഭവനില്‍ ചേരുന്ന സമിതിയുടെ മുന്‍പാകെയാണ് ആര്യാടന്‍ ഷൗക്കത്ത് ഹാജരാകേണ്ടത്
തിരുവനന്തപുരം | പാര്‍ട്ടി വിലക്ക് ലംഘിച്ച് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. ആര്യാടന്‍ ഷൗക്കത്തിന്റെ ഭാഗം കേട്ടതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇന്ദിരാഭവനില്‍ ചേരുന്ന സമിതിയുടെ മുന്‍പാകെയാണ് ആര്യാടന്‍ ഷൗക്കത്ത് ഹാജരാകേണ്ടത്.
നേരത്തെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ ഇവരെ വിളിച്ച് ഡി സി സി നടത്തിയ പരിപാടിക്ക് സമാന്തരമായി ആര്യാടന്‍ ഷൗക്കത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും കെപിസിസി വിശദീകരണം തേടിയിരുന്നു. നല്‍കിയ വിശദീകരണത്തില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത് നിന്നും ആര്യാടന്‍ ഷൗക്കത്തിനെ മാറ്റിയിരുന്നു. റാലിയുമായി ബന്ധപ്പെട്ട് കെപിസിസി നല്‍കിയ വിശദീകരണ നോട്ടീസിന് ആര്യാടന്‍ ഷൗക്കത്ത് മറുപടിനല്‍കിയിരുന്നു. റാലി റദ്ദാക്കിയിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാകുമായിരുന്നുവെന്നും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നുമായിരുന്നു വിശദീകരണം.