Connect with us

International

അമേരിക്ക ഏറ്റെടുത്താൽ ഗസയിലേക്ക് മടങ്ങാൻ ഫലസ്തീനികൾക്ക് അവകാശമില്ല; ട്രംപ്

ഗസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന ഫലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.

Published

|

Last Updated

ന്യൂയോര്‍ക്ക് | ഗസയെ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ട്രംപ് വീണ്ടും രംഗത്ത്. അമേരിക്ക ഗസ ഏറ്റെടുത്തു കഴിഞ്ഞാല്‍ ഫലസ്തീന്‍ ജനതക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്ന് ട്രംപ് ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഗസയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന ഫലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളില്‍ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.

ഫലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ന് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപ്
ജോര്‍ഡന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും.കൂടിക്കാഴ്ചയില്‍ ഫലസ്തീനികളെ മാറ്റിപാര്‍പ്പിക്കാന്‍ ട്രംപ് ആവശ്യപ്പെടും.

ഗസ ഏറ്റെടുക്കുമെന്ന മുന്‍ പരാമര്‍ശത്തില്‍ ആഗോളതലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യത്തില്‍ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.

Latest