International
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരഞ്ഞ് ഫലസ്തീനികള്‍
ലോക ഭക്ഷ്യ സംഘടനയുടെ 600 സഹായ ട്രക്കുകളില്‍ ആദ്യത്തേത് ഉടന്‍ എത്തും
ഗസ്സ | ഇസ്‌റാഈല്‍ നരനായാട്ടിന് നേരിയ ആശ്വാസം വന്നതോടെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരഞ്ഞ് ഫലസ്തീനികള്‍. 15 മാസത്തെ ബോംബാക്രമണം അവസാനിച്ച ശേഷം ഫലസ്തീനികള്‍ ഗസ്സയിലെ തകര്‍ന്ന വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ആവശ്യമായ ഭക്ഷണവും വൈദ്യസഹായവും എത്തുന്നതും കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവർ. ഓരോ ദിവസവും ഗസ്സയിലേക്ക് പ്രവേശിക്കുമെന്ന് വാഗ്ദാനം ചെയ്ത ലോക ഭക്ഷ്യ സംഘടനയുടെ 600 സഹായ ട്രക്കുകളില്‍ ആദ്യത്തേത് ഉടന്‍ എത്തും.
വെടിനിര്‍ത്തലിൻ്റെ രണ്ടാം ദിനത്തില്‍ കരാറിൻ്റെ ഭാഗമായി 90 ഫലസ്തീന്‍ തടവുകാരെ ഇസ്റാഈല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചതില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആഘോഷങ്ങളും തുടങ്ങി.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സക്കെതിരെ ഇസ്‌റാഈല്‍ നടത്തിയ യുദ്ധത്തില്‍ കുറഞ്ഞത് 46,913 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 110,750 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഇസ്‌റാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ ബന്ദികളാകുകയും ചെയ്തിരുന്നു.