Connect with us

Kerala

പാലിയേക്കര; റോഡ് നന്നാക്കാതെ എങ്ങനെയാണ് ടോള്‍ പിരിക്കുന്നതെന്ന് ഹൈക്കോടതി

റോഡ് നന്നാക്കാന്‍ പുതിയ കരാറുകാരെ ഏല്‍പ്പിച്ചാല്‍ പഴയ കരാറുകാരന് ടോള്‍ പിരിക്കാനാകുമോ എന്നും കോടതി ആരാഞ്ഞു.

Published

|

Last Updated

കൊച്ചി | പാലിയേക്കര ടോള്‍ പിരിവ് ചോദ്യം ചെയ്ത് ഹൈക്കോടതി. റോഡ് നന്നാക്കാതെ എങ്ങനെയെന്ന് ടോള്‍ പിരിക്കുന്നതെന്ന് കോടതി ചോദിച്ചു. റോഡ് നന്നാക്കാന്‍ പുതിയ കരാറുകാരെ ഏല്‍പ്പിച്ചാല്‍ പഴയ കരാറുകാരന് ടോള്‍ പിരിക്കാനാകുമോ എന്നും കോടതി ആരാഞ്ഞു.

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് പുതിയ കരാര്‍ നല്‍കിയതായി എന്‍ എച്ച് ഐ കോടതിയെ അറിയിച്ചു.

Latest