Connect with us

Kerala

പാല്‍രാജ് വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; എഫ്ഐആര്‍

മനപൂര്‍വം പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Published

|

Last Updated

ഇടുക്കി| വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച കേസില്‍ പ്രതി പാല്‍രാജിന്റെ ഉദ്ദേശം അവരെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്ന് എഫ്‌ഐആര്‍. മനപൂര്‍വം പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വെച്ചാണ് കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റത്. ഇരുവരെയും കുത്തിയ ശേഷം പ്രതി പാല്‍രാജ് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്. കുട്ടിയുടെ ബന്ധുക്കള്‍ക്കുനേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന് പോലീസ് പറയുന്നില്ല. അപ്പോഴുള്ള പ്രകോപനത്തെ തുടര്‍ന്നാകാം ആക്രമണമെങ്കിലും കുത്തിയത് കൊല്ലണമെന്നുള്ള ഉദ്ദേശത്തിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പാല്‍രാജിനെ ഇന്നലെ രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.