Connect with us

Ongoing News

പമ്പ ഡാം: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ പമ്പാ നദിയുടെയും, കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം.

Published

|

Last Updated

പത്തനംതിട്ട | ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പമ്പ ഡാമുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ ജില്ല ഓറഞ്ച് അലര്‍ട്ടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ജില്ലയിലുടനീളം ലഭിച്ചിരുന്നു. കെ എസ് ഇ ബിയുടെ അധീനതയിലുള്ള പമ്പ ഡാമിൽ പകല്‍ 11ന് ജലനിരപ്പ് 981.55 മീറ്ററില്‍ എത്തിയതിനാൽ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാമിലെ പരമാവധി ജലനിരപ്പ് 986.33മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍,  984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ പമ്പാ നദിയുടെയും, കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും 984.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും കലക്ടർ അറിയിച്ചു.

അതിനിടെ, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നവംബര്‍ 18 വരെ നിരോധിച്ച് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ഈ പരാതികളില്‍മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 04682322515, 9188297112, , 8078808915. താലൂക്ക് ഓഫീസ് അടൂര്‍ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221,താലൂക്ക് ഓഫീസ് കോന്നി 04682240087. താലൂക്ക് ഓഫീസ് റാന്നി 04735227442. താലൂക്ക് ഓഫീസ് മല്ലപ്പളളി 04692682293. താലൂക്ക് ഓഫീസ് തിരുവല്ല 04692601303.

 

---- facebook comment plugin here -----

Latest