Saudi Arabia
കിഴക്കന്‍ പ്രവിശ്യക്ക് ആഘോഷമായി പാന്‍ ഇന്ത്യ ഫെസ്റ്റ് ഫെബ്രുവരി ഏഴിന്
ദമാം കോബ്രാ പാര്‍ക്കിന് സമീപമുള്ള ലൈഫ് പാര്‍ക്കില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ദമ്മാം \ സഊദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് ആഘോഷമായി ഇ ആര്‍ ഇവന്റസ്‌ന്റെ ബാനറില്‍ ദര്‍ശന ചാനലും, ടീം പാന്‍ ഇന്ത്യയും സംയുക്തമായി സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന പാന്‍ ഇന്ത്യ ഫെസ്റ്റ് ഫെബ്രുവരി എഴാം തിയ്യതി വെള്ളിയാഴ്ച ദമാം കോബ്രാ പാര്‍ക്കിന് സമീപമുള്ള ലൈഫ് പാര്‍ക്കില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍, ഡോണ സൂസന്‍ ഐസക്, ആസിഫ് കൊണ്ടോട്ടി, റസാഖ് ബാവു ഓമാനൂര്‍, എബി പി അലക്‌സ്, രാഘേഷ് പോര്‍ട്ട്‌ഗോഡ്, ഷീബ സോന ഗോള്‍ഡ് & ഡയമണ്ട്‌സ്, ഇ ആര്‍ ഇവന്റസ് പ്രതിനിധി റസാ അല്‍ ഫര്‍ദാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.