Connect with us

Kerala

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി പ്രതിപക്ഷനേതാവ്

വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറം, പരുതൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടികാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നാണ് പരാതി.

വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറം, പരുതൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.

സ്ഥലംമാറ്റ ഉത്തരവില്‍ ഒക്ടോബര്‍ 14 എന്ന് കാണിച്ചിട്ടുണ്ടെങ്കിലും, ഉത്തരവില്‍ ഒപ്പിട്ടത് ഒക്ടോബര്‍ 18ന് ആണെന്ന് വ്യക്തമാണ്. പെരുമാറ്റച്ചട്ടം മറികടക്കുന്നതിനു വേണ്ടി ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള തീയതി എഴുതിച്ചേര്‍ത്തതാണെന്നും ഇതില്‍ നടപടിവേണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ പറയുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 15 മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. ഇപ്പോള്‍ സ്ഥലംമാറ്റം കിട്ടിയിരിക്കുന്നഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകാത്തവരും സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടില്ലാത്തവുമാണെന്നും പരാതിയില്‍ പറയുന്നു.

Latest