Connect with us

Kerala

മധ്യസ്ഥ ചര്‍ച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദനമേറ്റ് മരിച്ചു

ദാമ്പത്യ പ്രശ്നത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം

Published

|

Last Updated

കൊല്ലം |  പാലോലിക്കുളങ്ങരയില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് മരിച്ചതായി പരാതി. തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ സലീം മണ്ണേല്‍ (60)ആണ് മരിച്ചത്. ദാമ്പത്യ പ്രശ്നത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്തിലെ ഒരു യുവാവും മറ്റൊരു ജമാഅത്തില്‍ പെട്ട യുവതിയും തമ്മിലുളള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി ചര്‍ച്ച നടത്തവേയാണ് സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷത്തില്‍ സലീമിന് പരുക്കേറ്റതായി പരാതിയില്‍ പറയുന്നു.

സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണു സലിം മണ്ണേല്‍.ഭാര്യ: ഷീജ സലിം. മക്കള്‍: സജില്‍ (കോണ്‍ട്രാക്ടര്‍), വിജില്‍ (ഗള്‍ഫ്). മരുമക്കള്‍: ശബ്‌ന, തസ്‌നി.