Kerala
പാണ്ടിക്കാട് വെടിവെപ്പ്: ഏഴ് പേര്‍ പിടിയില്‍; മുഖ്യപ്രതികളായ നാല് പേര്‍ ഒളിവില്‍
വെടിയേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു

മലപ്പുറം | പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ വെടിവെപ്പ് കേസില്‍ ഏഴ് പേര്‍ പിടിയില്‍. കൊടശ്ശേരി സ്വദേശികളായ സുനീര്‍, വിജു, അരുണ്‍ പ്രസാദ്, ഷംനാന്‍, ബൈജു, സനൂപ്, സുമിത് എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ നാല് പേര്‍ ഒളിവിലാണ്.
ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച പുളിവെട്ടിക്കാവ് ക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സമീപത്തെ കുടുംബ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ വീണ്ടും സംഘര്‍ഷം ഉണ്ടായത്. പെപ്പര്‍ സ്‌പ്രേയും എയര്‍ഗണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലും നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.