Connect with us

Ongoing News

ഗിൽ അടിച്ചു പരത്തി, പാണ്ഡ്യ എറിഞ്ഞുടച്ചു; പരമ്പര കൊത്തിയെടുത്ത് ഇന്ത്യ

ഇന്ത്യൻ വിജയം 168 റൺസിന്

Published

|

Last Updated

അഹ്മദാബാദ് |  ന്യൂസിലാൻഡിനെതിരായ അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വൻ വിജയം. 168 റൺസിനാണ് ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 235 റൺസ് എന്ന വിജയ ലക്ഷ്യം മുന്നിൽ കണ്ട് ഗ്രീസിലിറങ്ങിയ ന്യൂസിലാൻഡ് ടീമിന് 12.1 ഓവറിൽ 66 റൺസ് മാത്രമാണ് നേടാനായത്. നായകൻ ഹർദിക് പാണ്ഡ്യ നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ഇതോടെ, മൂന്ന് മത്സരമടങ്ങിയ ടി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

ആദ്യം ബാറ്റ്  ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. സെഞ്ച്വറിയുമായി  തിളങ്ങിയ ശുഭ്മാൻ ഗില്ലിൻ്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. 63 പന്തിൽ ഏഴ് സിക്സറും 12 ഫോറുമടക്കം 126 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്.

രണ്ട് വിക്കറ്റ് വീതം വീഴ്തിയ ഉംറാൻ മാലികും ശിവ് മാവിയും അർശ്ദീപ് സിംഗും കിവികളുടെ നട്ടെല്ലൊടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

Latest