Kerala
പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മുഖ്യപ്രതിയുടെ മാതാവിന്റേയും സഹോദരിയുടേയും അറസ്റ്റ് രേഖപ്പെടുത്തി
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു
കോഴിക്കോട് | പന്തിരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മുഖ്യപ്രതി രാഹുല്‍ പി ഗോപാലിന്റെ മാതാവിനെയും സഹോദരിയേയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇന്നലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒന്നാംപ്രതി രാഹുലിന്റെ മാതാവ് ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയ്ക്കും പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.ഇതിന് പിന്നാലെ ഇവര്‍ ജില്ലാ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയത്.
ഉഷാകുമാരിയും കാര്‍ത്തികയും ആരോപണങ്ങള്‍ നിഷേധിച്ചു. ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതി നിര്‍ദേശപ്രകാരം ജാമ്യത്തില്‍ വിടുകയായിരുന്നു. വിദേശത്തുള്ള രാഹുലിന്റെ വിവരങ്ങള്‍ തേടി ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി ഇനിയും ലഭിച്ചിട്ടില്ല.