Kerala
പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പെണ്‍കുട്ടി മൊഴിമാറ്റിയ സാഹചര്യം പരിശോധിക്കുമെന്ന് വനിത കമ്മിഷന്‍
പെണ്‍കുട്ടി സ്വന്തം വ്യക്തിത്വത്തിന് വില കല്‍പ്പിക്കണമെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മൊഴിമാറ്റരുതെന്നും സതീദേവി ആവശ്യപ്പെട്ടു
തിരുവനന്തപുരം | ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പരാതിക്കാരിയായ പെണ്‍കുട്ടി സ്വന്തം വ്യക്തിത്വത്തിന് വില കല്‍പ്പിക്കണമെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മൊഴിമാറ്റരുതെന്നും സതീദേവി ആവശ്യപ്പെട്ടു.സ്ത്രീകള്‍ അടികൊണ്ട് ജീവിക്കേണ്ടവരാണെന്ന ധാരണപാടില്ലെന്ന് സതീദേവി കൂട്ടിച്ചേര്‍ത്തു
തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പറഞ്ഞതെല്ലാം നുണയാണെന്നും യുവതി സമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിറകെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന് പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കുകയും ചെയ്തു
രണ്ട് വീഡിയോകളാണ് യുവതി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പങ്കുവെച്ചത്. കേസില്‍ പ്രതിയായ രാഹുല്‍ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്നും യുവതി ഇന്നലെ പുറത്തുവിട്ട ആദ്യ വീഡിയോയില്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ വീഡിയോയില്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും വെളിപ്പെടുത്തിയിരുന്നു. അതേ സമയം കേസില്‍ പരാതിക്കാരിയുടെ പുതിയ മൊഴി നിലനില്‍ക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.