Connect with us

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഹരജി നല്‍കി

കോഴിക്കോട് കോടതിക്ക് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്‍കി. കോഴിക്കോട് കോടതിക്ക് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം.

യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. യുവതി മര്‍ദനത്തിന് ഇരയായെന്നാണ്‌ ഡോക്ടര്‍ വ്യക്തമാക്കിയത്.

അതേസമയം പ്രതി രാഹുലിനെതിരായ ബ്ലുകോര്‍ണര്‍ നോട്ടീസിന് പോലീസിന് മറുപടി ലഭിച്ചിട്ടില്ല. പ്രതിയുടെ മാതാവിന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുന്നതും വൈകിയേക്കും. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 27നാണ് പരിഗണിക്കുന്നത്.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് സല്‍ക്കാരത്തിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരുക്കുകള്‍ കണ്ടത്. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്.

 

 

 

Latest