Connect with us

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ച് രാഹുലിന്റെ ഭാര്യയും കുടുംബവുമാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.

Published

|

Last Updated

കൊച്ചി | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കുന്നതായുമാണ് കോടതി വ്യക്തമാക്കിയത്.

തനിക്ക് പരാതിയില്ലെന്നും ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനൊപ്പം ജീവിക്കണമെന്നും കാണിച്ച് യുവതി നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും ഒത്ത് തീര്‍പ്പായെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം.

സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ച് രാഹുലിന്റെ ഭാര്യയും കുടുംബവുമാണ് പോലീസില്‍ പരാതി നല്‍കിയത്. വിവാഹം നടന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു യുവതി പരാതിയുമായെത്തിയത്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹികപീഡനം നേരിട്ടെന്നു പറഞ്ഞ യുവതി ദിവസങ്ങള്‍ക്കുള്ളില്‍ മൊഴി മാറ്റുകയായിരുന്നു.

 

---- facebook comment plugin here -----

Latest