Connect with us

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

യുവതിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും പ്രതിക്കൊപ്പം ചേര്‍ന്ന് ഒത്തുതീര്‍പ്പിനും എസഎച്ച്ഒ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു

Published

|

Last Updated

കോഴിക്കോട് |  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒക്കെതിരെ നടപടി. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്പെന്‍ഡ് ചെയ്തു. ഉത്തമേഖല ഐജിയുടെതാണ് നടപടി.

കൃത്യനിര്‍വഹണത്തില്‍ തുടക്കത്തിലേ എസ്എച്ച്ഒ വീഴ്ച വരുത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ എസ്എച്ച്ഒ ഗൗരവത്തിലെടുത്തില്ലെന്നും കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും പ്രതിക്കൊപ്പം ചേര്‍ന്ന് ഒത്തുതീര്‍പ്പിനും എസഎച്ച്ഒ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

അതേ സമയം കേസിന് പിറകെ മുങ്ങിയ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഒളിവില്‍പോയതിന് പിന്നാലെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഭാര്യയെ ക്രൂരമായി ആക്രമിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയുംചെയ്‌തെന്ന പരാതിയിലാണ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

 

Latest