Kerala
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതിയുടെ മാതാവിന്റേയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കേസില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോഴിക്കോട് | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയുടെ മാതാവും സഹോദരിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. രാഹുലിന്റെ മാതാവ് ഉഷാ കുമാരി, സഹോദരി കാര്‍ത്തിക എന്നിവര്‍ക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ അന്വേഷണ സംഘം ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും എത്തിയിരുന്നില്ല.
അതേ സമയം കേസില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിന് പിറകെ രാജ്യം വിട്ട പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്
---- facebook comment plugin here -----