Connect with us

Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം

മുഖ്യപ്രതിയായ രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ശരത്‌ലാലിനെതിരായ കേസ്.

Published

|

Last Updated

കോഴിക്കോട് | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം . കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനാണ് ഉപാധികളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മുഖ്യപ്രതിയായ രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ശരത്‌ലാലിനെതിരായ കേസ്. മുഖ്യപ്രതി രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശരത് ലാലിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നേരത്തെ ശരത് ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച അപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശരത് ലാലിന് ജാമ്യം അനുവദിച്ചത്.

 

Latest