Kerala
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
യുവതിയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ രാഹുലിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ശരത് ലാലിനാണ് സസ്‌പെഷന്‍.
കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. യുവതിയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ രാഹുലിനെ സഹായിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ശരത് ലാലിനാണ് സസ്‌പെഷന്‍ ലഭിച്ചത്. രാഹുലിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം.
ശരത്‌ലാലിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുവതി പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും പോലീസ് നീക്കമുണ്ട്.
കേസില്‍ പ്രതി രാഹുലിന്റെ മാതാവും സഹോദരിയും കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.