Kerala
പാനൂര്‍ സ്‌ഫോടനം; ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു
അറസ്റ്റിലായ ഷിബിന്‍ലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത്
കണ്ണൂര്‍ | പാനൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഷിബിന്‍ലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത്. രാവിലെ ഷിബിന്‍ ലാല്‍ അടക്കം മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പാനൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ട് ബോംബുകള്‍ പോലീസ് കണ്ടെത്തിയിരുന്നു
---- facebook comment plugin here -----