Kerala
പാനൂര്‍ സ്‌ഫോടനം: രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍
അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കണ്ണൂര്‍ | പാനൂര്‍ സ്‌ഫോടന കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സ്‌ഫോടനം നടക്കുന്ന സമയത്ത് അമല്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. മിഥുന്‍ ബോംബ് നിര്‍മിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നാണ് സംശയിക്കുന്നത്.
കേസില്‍ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബോംബ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----