Connect with us

Kerala

പാനൂര്‍ ബോംബ് സ്‌ഫോടനം; ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍

ഇയാളെ ബെംഗളൂരുവില്‍ നിന്നാണു പിടികൂടിയത്.

Published

|

Last Updated

കണ്ണൂര്‍ |  പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് പിടിയില്‍ . ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാള്‍ ബോംബ് നിര്‍മാണത്തില്‍ നേരിട്ടു പങ്കെടുത്തു എന്നാണ് പോലീസ് പറയുന്നത്.

സംഭവം നടക്കുമ്പോള്‍ മിഥുന്‍ലാല്‍ ബെംഗളൂരുവില്‍ ആയിരുന്നു. ഇയാളെ ബെംഗളൂരുവില്‍ നിന്നാണു പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉള്‍പ്പെടെ നാല് പ്രതികളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്.

 

Latest