Connect with us

Kerala

പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ബോംബ് നിര്‍മാണത്തെ കുറിച്ച് അറിവില്ലെന്നും സംഭവം അറിഞ്ഞു ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം.

Published

|

Last Updated

കണ്ണൂര്‍ |  പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണനക്കെടുക്കും. തലശ്ശേരി അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അരുണ്‍, സബിന്‍ ലാല്‍, അതുല്‍, സായൂജ്, അമല്‍ ബാബു എന്നിവരാണ്് ജാമ്യപേക്ഷ നല്‍കിയത്. ബോംബ് നിര്‍മാണത്തെ കുറിച്ച് അറിവില്ലെന്നും സംഭവം അറിഞ്ഞു ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം.

അതേ സമയം എല്ലാ പ്രതികള്‍ക്കും ബോംബ് നിര്‍മാണത്തെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ബോംബുകള്‍ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചു എന്നതില്‍ കൃത്യമായ സൂചന പോലീസിന് കിട്ടി എന്നാണ് വിവരം

Latest