Connect with us

Health

ശരീരഭാരം കുറക്കാൻ പപ്പായ; ഗുണങ്ങള്‍ നിരവധി!

ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Published

|

Last Updated

ഭാരം കുറക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള  കാര്യമാണ്. ഭാരം കുറയ്ക്കാനായി ഡയറ്റും  വ്യായാമങ്ങളും ശീലമാക്കുന്നവരാണ് നാം.എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ചില ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായകമാണെന്ന് അറിയാമോ? അത്തരം ഒരു പഴമാണ് പപ്പായ. പപ്പായ നിങ്ങളെ ഭാരം കുറയ്ക്കാൻ സഹായിക്കും.

കുറഞ്ഞ കലോറി അടങ്ങിയതും നാരുകളാൽ സമ്പുഷ്ടവും ആണ് പപ്പായ. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഒരു ഫലവര്‍ഗ്ഗം കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും നിങ്ങളെ കൂടുതൽ നേരം  വിശപ്പില്ലാതെ നിർത്താനും സ്വാഭാവിക രീതിയിൽ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കാനും പപ്പായക്ക് സാധിക്കും.

ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും മറ്റും അടങ്ങിയ പപ്പായ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ.  പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Latest