Connect with us

Kerala

പാപ്പനംകോട് തീപ്പിടിത്തം: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്ന് സൂചന

ഇന്‍ഷ്വറന്‍സ് ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുന്ന വൈഷ്ണ (35)യെ കൊലപ്പെടുത്തി ഭര്‍ത്താവ് വിഷ്ണു ജീവനൊടുക്കിയെന്നാണ് സംശയം.

Published

|

Last Updated

തിരുവനന്തപുരം | പാപ്പനംകോട് ഇന്‍ഷ്വറന്‍സ് ഓഫീസ് തീപ്പിടിത്തത്തില്‍ മരിച്ചത് ദമ്പതികള്‍. സംഭവം കൊലപാതകവും ആത്മഹത്യയുമാണെന്നാണ് സൂചന. ഇന്‍ഷ്വറന്‍സ് ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുന്ന വൈഷ്ണ (35)യെ കൊലപ്പെടുത്തി ഭര്‍ത്താവ് വിഷ്ണു ജീവനൊടുക്കിയെന്നാണ് സംശയം. മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡി എന്‍ എ പരിശോധിക്കും.

ഇന്ന് ഉച്ചയോടെയായിരുന്നു തീപ്പിടിത്തം.
കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.

അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കലക്ടറും ഉന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തീപ്പിടിത്തത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest