Connect with us

International

പാരാലിംപിക്‌സ്; അമ്പെയ്ത്തില്‍ സ്വര്‍ണം നേടി ഹര്‍വിന്ദര്‍ സിങ്, ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി ധരംബിര്‍

ഏഴാം ദിനത്തില്‍ രണ്ട് സ്വര്‍ണം കൂടി കരസ്ഥമാക്കിയതോടെ പാരിസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 24ല്‍ എത്തി

Published

|

Last Updated

പാരീസ് | പാരിസ് പാരാലിംപിക്‌സില്‍  ചരിത്രമെഴുതി ഹര്‍വീന്ദര്‍ സിങ്. പുരുഷന്മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണിന്റെ ഫൈനലില്‍ പോളണ്ടിന്റെ ലൂക്കാസ് സിസെക്കിനെ 6-0ന് തോല്‍പ്പിച്ചാണ് ഹര്‍വീന്ദര്‍  സ്വര്‍ണം കരസ്ഥമാക്കിയത്. പാരാലിംപിക്‌സ് ആര്‍ച്ചറിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹര്‍വീന്ദര്‍.

ക്ലബ് ത്രോയില്‍ ധരംബിറും ഇന്ത്യക്കായി സുവര്‍ണ നേട്ടം കെെവരിച്ചു. ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് താരം സ്വര്‍ണം കരസ്ഥമാക്കിയത്. ഏഴാം ദിനത്തില്‍ രണ്ട് സ്വര്‍ണം കൂടി കരസ്ഥമാക്കിയതോടെ പാരിസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 24 ആയി ഉയര്‍ന്നു. ഇതോടെ ടോക്കിയോ പാരാലിംപിക്‌സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.

ജാവലിന്‍ ത്രോയില്‍ അജീത്ത് സിംഗ് വെള്ളിയും സുന്ദര്‍ സിംഗിന് വെങ്കലവും നേടിയപ്പോള്‍ ഹൈ ജംപില്‍ ഇന്ത്യയുടെ ശരത് കുമാര്‍ വെളളിയും മാരിയപ്പന്‍ തങ്കവേലു വെങ്കലവും ഇന്നലെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ പാരാലിംപിക്‌സ് പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമായി സച്ചിന്‍ സര്‍ജേറാവു ഖിലാരി വെള്ളിയും നേടിയിരുന്നു.

Latest