Connect with us

Tokyo Paralympics

പാരാലിമ്പിക്‌സ്: അയോഗ്യത കാരണം ഡിസ്‌കസ് ത്രോയിലെ വെങ്കല മെഡല്‍ ഇന്ത്യക്ക് നഷ്ടമായി

19.91 മീറ്റര്‍ എന്ന മികച്ച ദൂരത്തിലാണ് കഴിഞ്ഞ ദിവസം വിനോദ് കുമാര്‍ ഡിസ്‌കസ് എറിഞ്ഞതും മെഡല്‍ നേടിയതും.

Published

|

Last Updated

ടോക്യോ | പാരാലിമ്പിക്‌സില്‍ കഴിഞ്ഞ ദിവസം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് ലഭിച്ച വെങ്കല മെഡല്‍ നഷ്ടപ്പെട്ടു. ഡിസ്‌കസ് ത്രോയിലെ എഫ്52 വിഭാഗത്തില്‍ വിനോദ് കുമാര്‍ നേടിയ വെങ്കല മെഡലാണ് അയോഗ്യത കാരണം നഷ്ടമായത്. ഈ വിഭാഗത്തില്‍ മത്സരിക്കാനുള്ള ശാരീരിക വെല്ലുവിളി വിനോദ് കുമാറിനില്ലെന്ന് പാരാലിമ്പിക്‌സ് സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

19.91 മീറ്റര്‍ എന്ന മികച്ച ദൂരത്തിലാണ് കഴിഞ്ഞ ദിവസം വിനോദ് കുമാര്‍ ഡിസ്‌കസ് എറിഞ്ഞതും മെഡല്‍ നേടിയതും. സഹമത്സരാര്‍ഥികളാണ് പരാതി നല്‍കിയത്. ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ് (സി എന്‍ സി) എന്ന വിഭാഗത്തിലാണ് വിനോദ് കുമാര്‍ ഉള്‍പ്പെടുകയെന്നും പാരാലിമ്പിക്‌സ് അധികൃതര്‍ വ്യക്തമാക്കി.

ശാരീരിക വെല്ലുവിളി അനുസരിച്ചാണ് പാരാ അത്‌ലറ്റുകളുടെ മത്സര വിഭാഗങ്ങള്‍ നിശ്ചയിക്കുന്നത്. ബി എസ് എഫില്‍ സേവനമനുഷ്ഠിക്കുകയാണ് വിനോദ് കുമാര്‍.

Latest