Tokyo Paralympics
പാരാലിമ്പിക്‌സ്: ഹൈജമ്പില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
ടി42 വിഭാഗം ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു വെള്ളിയും ശരത് കുമാര്‍ വെങ്കലവും നേടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് മാരിയപ്പന്‍ പാരാലിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്നത്.
ടോക്യോ | പാരാലിമ്പിക്‌സ് പുരുഷ വിഭാഗം ഹൈജമ്പില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. ടി42 വിഭാഗം ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു വെള്ളിയും ശരത് കുമാര്‍ വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ പാരാലിമ്പിക്‌സിലെ മെഡൽ നേട്ടം പത്ത് ആയി.
തുടര്‍ച്ചയായ രണ്ടാം തവണയാണ് മാരിയപ്പന്‍ പാരാലിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്നത്. 1.86 മീറ്റര്‍ എന്ന മികച്ച സീസണ്‍ പ്രകടനമാണ് അദ്ദേഹം ടോക്യോയില്‍ കാഴ്ചവെച്ചത്. മാരിയപ്പനെയും ശരത് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
1.83 മീറ്റര്‍ എന്ന മികച്ച സീസണ്‍ പ്രകടനം ശരത് കുമാറും കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ രണ്ടാം പാരാലിമ്പിക്‌സ് ആണിത്. അതേസമയം, റിയോ പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് വരുണ്‍ ഭാട്ടി ഏഴാമതെത്തി. 1.77 മീറ്റര്‍ എന്ന മികച്ച സീസണ്‍ പ്രകടനം അദ്ദേഹവും കാഴ്ചവെച്ചു.