Ongoing News
പാരാലിംപിക് ഒളിപിംക്‌സ്: വനിതകളുടെ ടി35 100 മീറ്ററില്‍ വെങ്കലത്തിളക്കവുമായി പ്രീതി പാല്‍
14.21 സെക്കന്‍ഡാണ് 23കാരിയായ പ്രീതി കുറിച്ച സമയം. താരത്തിന്റെ കരിയറിലെ മികച്ച സമയമാണിത്.
പാരീസ് | പാരാലിംപിക് ഒളിപിംക്‌സിലെ വനിതകളുടെ ടി35 100 മീറ്ററില്‍ ഇന്ത്യയുടെ പ്രീതി പാലിന് വെങ്കലം. 14.21 സെക്കന്‍ഡാണ് 23കാരിയായ പ്രീതി കുറിച്ച സമയം. താരത്തിന്റെ കരിയറിലെ മികച്ച സമയമാണിത്. പാരീസ് പാരാലിംപിക് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.t35
യഥാക്രമം ചൈനീസ് താരങ്ങളായ യു ഷിയ, ഗു ഖിയാന്‍ഖിയന്‍ എന്നിവരാണ് ഈ ഇനത്തില്‍ സ്വര്‍ണം, വെള്ളി നേടിയത്. 13.58 സെക്കന്‍ഡാണ് യു കുറിച്ച സമയം. ഗുവിന്റെത് 13.74ഉം.
കേന്ദ്ര നാഡീവ്യൂഹത്തിനുണ്ടാകുന്ന കേടുപാടുകള്‍, ഏതെങ്കിലും രോഗബാധയുടെ ഫലമായി ശാരീരിക പ്രവര്‍ത്തനത്തിലുണ്ടാകുന്ന ക്രമക്കേട്, അംഗങ്ങള്‍ വളയുന്നതു മൂലം ചലനങ്ങളില്‍ പ്രകടമാകുന്ന വ്യതിയാനങ്ങള്‍, സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ചലനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കഴിവില്ലായ്മയുള്ള അത്‌ലറ്റുകള്‍ക്കായുള്ളതാണ് ടി35 എന്ന മത്സര ഇനം.