Connect with us

International

പാരാലിമ്പിക്‌സ്; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് സ്വര്‍ണം

ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 26 മെഡലുകളാണ് പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.

Published

|

Last Updated

പാരീസ് | പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. ഹൈജമ്പില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യക്കായി റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. പുരഷന്മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ 2.08 ഉയരത്തില്‍ ചാടിയാണ് താരം സുവര്‍ണനേട്ടം കൈവരിച്ചത്.നോയിഡ സ്വദേശിയാണ് പ്രവീണ്‍.

മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്‌സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് 21കാരനായ പ്രവീണ്‍. 2021ല്‍ ടോക്യോ ഒളിമ്പിക്സില്‍ 2.07 മീറ്റര്‍ പിന്നിട്ട പ്രവീണ്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു.

ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 26 മെഡലുകളാണ് പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.

---- facebook comment plugin here -----

Latest