National
പുതുവത്സരരാവിലെ ഫോട്ടോഷൂട്ടിന് മാതാപിതാക്കള്‍ അനുമതി നിഷേധിച്ചു; 21കാരി ജീവനൊടുക്കി
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല
ബെംഗളുരു | ബെംഗളുരുവിലെ മാളില്‍ പുതുവത്സര ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 21 കാരി ആത്മഹത്യ ചെയ്തു. ബെംഗളുരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഫോട്ടോഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ വര്‍ഷിണി പുതുവര്‍ഷത്തോടനുന്ധിച്ച് നഗരത്തിലെ മാളില്‍ ഫോട്ടോഷൂട്ട് നടത്താന്‍ മാതാപിതാക്കളോട് അനുവാദം ചോദിച്ചിച്ചു. രക്ഷിതാക്കള്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് മുറിയിലേക്ക് പോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ആത്മഹത്യക്ക് മുമ്പ് പെണ്‍കുട്ടി മൊബൈല്‍ ഫോണിലൂടെ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന തരത്തിലുള്ള സാധുതകള്‍ പരിശോധിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും സെന്‍ട്രല്‍ ഡിസിപി ശേഖര്‍ എച്ച്ടി വ്യക്തമാക്കി.