Kerala
ഗവര്‍ണറുടെ പരിപാടിയില്‍ രക്ഷിതാക്കള്‍ കറുത്ത വസ്ത്രമണിഞ്ഞ് എത്തരുത്; വിവാദ സര്‍ക്കുലറുമായി സ്‌കൂള്‍ അധികൃതര്‍
രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു
തിരുവനന്തപുരം | ഗവര്‍ണറുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി സ്‌കൂള്‍ അധികൃതര്‍. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് കറുത്ത വസ്ത്രം വിലക്കി സര്‍ക്കുലര്‍ ഇറക്കിയത്. രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മറ്റന്നാള്‍ സ്‌കൂള്‍ വാര്‍ഷിക ആഘോഷ പരിപാടിക്കാണ് ഗവര്‍ണര്‍ എത്തുന്നത്. മറ്റന്നാളാണ് സ്‌കൂളിന്റെ 46-ാമത് വാര്‍ഷികാഘോഷം നടക്കുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി അന്നേ ദിവസം വൈകുന്നേരമാണ്
പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിന്‍സിപ്പാള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാല്‍ പരിപാടിയിലേക്ക് വരുന്നവര്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.