Connect with us

National

പാരീസ് ഒളിംപികസ് ഇരട്ട മെഡൽ ജേതാവ് മനു ഭാക്കർ തിരിച്ചെത്തി; ഊഷ്മള വരവേൽപ്പ്

ഞായറാഴ്ച ഒളിംപിക്സിന്റെ സമാപന ചടങ്ങിനായി മനു വീണ്ടും പാരീസിലേക്ക് പോകും.

Published

|

Last Updated

ന്യൂഡൽഹി | പാരീസ് ഒളിംപിക്സ് ഡബിൾ മെഡൽ ജേതാവ് മനു ഭാക്കർ ബുധനാഴ്ച രാവിലെ രാജ്യത്ത് മടങ്ങിയെത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മനുവിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ മാതാപിതാക്കൾ അവരെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. മനുവിനൊപ്പം കോച്ച് ജസ്പാൽ റാണയ്ക്കും ഊഷ്മള സ്വീകരണം ലഭിച്ചു.

ഹരിയാനയിലെ ജജ്ജാർ സ്വദേശിനിയായ മനു, വനിതകളുടെ വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലവും മിക്സഡ് ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പം വെങ്കലവുമാണ് നേടിയത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ 221.7 പോയിൻ്റോടെയാണ് അവർ മെഡൽ നേടിയത്. 10 മീറ്റർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ മനു – സരബ്ജിത് ജോഡി 16-10ന് കൊറിയൻ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ഒരേ ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്.

ഞായറാഴ്ച ഒളിംപിക്സിന്റെ സമാപന ചടങ്ങിനായി മനു വീണ്ടും പാരീസിലേക്ക് പോകും. സമാപന ചടങ്ങിൽ മനു ഇന്ത്യയുടെ പതാകയേന്തും.