Connect with us

International

പാരീസ് ഒളിംപിക്‌സ് ; വിനേഷ്‌ ഫോഗട്ടിന്‌ തിരിച്ചടിയായത്‌ ഈ നിയമം

സെമിഫൈനലിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മറികടന്ന് മെഡൽ ഉറപ്പിച്ച വിനേഷ് ഒളിമ്പിക്‌സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായി.അയോഗ്യത വന്നതോടെ ഈ നേട്ടവും നഷ്‌ടപ്പെടും.

Published

|

Last Updated

പാരിസ്‌ |  പാരിസ്‌ ഒളിംപിക്‌സിൽ ഇന്ത്യക്ക്‌ മെഡൽ പ്രതീക്ഷ നൽകിയ വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യത കായിക പ്രേമികളെ വളരെയധികം നിരാശരാക്കിയിരിക്കുകയാണ്‌.സ്വർണത്തിലേക്ക്‌ ഒറ്റ മത്സരം മാത്രം ശേഷിക്കേയാണ്‌ ഇന്ത്യൻ ഗുസ്തി താരത്തെ അയോഗ്യയാക്കിയിരിക്കുന്നത്‌.

ഗുസ്‌തിയിൽ കിലോഗ്രാം അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളിലാണ്‌ മത്സരം. നേരത്തേ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനയ്‌ ഫോഗട്ട്‌ ഇത്തവണ 50 കിലോ വിഭാഗത്തിലേക്ക്‌ മാറുകയായിരുന്നു. ഇതിനായി അവർ ഭാരം കുറച്ചു. മത്സരത്തിൻ്റെ ആദ്യദിനമായ ഇന്നലെ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും വിജയിച്ചാണ്‌ വിനയ്‌ ഫോഗട്ട്‌ ഫൈനലിലെത്തിയത്‌. ഇന്നലെ ഭാരം എടുത്തതിൽ വിനയ്‌ ഫോഗട്ട്‌ 50 കിലോ ആയിരുന്നു. എന്നാൽ ഗുസ്‌തിയുടെ നിയമമനുസരിച്ച്‌ ഇന്നും ഭാരം കണക്കാക്കണം. ഇതാണ്‌ തിരിച്ചടിയായത്‌. വെറും 100 ഗ്രാം കൂടിയതാണ്‌ ഇന്ത്യക്ക്‌ മെഡൽ നഷ്‌ടപ്പെടുത്തിയതെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ. തൽഫലമായി, വിനേഷിന് വെള്ളി മെഡൽ പോലും ലഭിക്കില്ല, കൂടാതെ 50 കിലോഗ്രാം ഇനത്തിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും മാത്രമേ ഉണ്ടാകുകയുള്ളു.

വിനേഷ് രാത്രി മുഴുവൻ ഉറങ്ങിയില്ലെന്നും ഭാരത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാൻ തൻ്റെ കഴിവിനനുസരിച്ച് എല്ലാം ചെയ്തുവെന്നുമാണ് വിവരം. വിധിക്കെതിരെ അപ്പീൽ നൽകാൻ വിനേഷിനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) കഴിയില്ല. അന്താരാഷ്ട്ര കരിയറിൽ ഇതുവരെ ഒരു മത്സരവും തോൽക്കാത്തതും നാല് തവണ ലോക ചാമ്പ്യനുമായ നിലവിലെ ചാമ്പ്യൻ യുയി സുസാക്കിയെ പുറത്താക്കിയാണ് വിനേഷ്‌ വിജയ തേരോട്ടത്തിന്‌ തുടക്കമിട്ടിരുന്നത്‌. ഉക്രെയ്‌നിൻ്റെ ഒക്സാന ലിവാച്ചിനെ തോൽപ്പിച്ച് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൻ്റെ സെമിഫൈനൽ ഉറപ്പിച്ചു.

സെമിഫൈനലിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മറികടന്ന് മെഡൽ ഉറപ്പിച്ച വിനേഷ് ഒളിമ്പിക്‌സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായി.അയോഗ്യത വന്നതോടെ ഈ നേട്ടവും നഷ്‌ടപ്പെടും.

Latest