International
വിനേഷ് ഫോഗട്ടിന് അയോഗ്യത
ഭാര പരിശോധനയില്‍ പരാജയപ്പെട്ടു.
പാരീസ് | വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് മെഡല്‍ നഷ്ടമായി. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത ഫോഗട്ടിനെ ഒളിംപിക് അസ്സോസിയേഷന്‍ അയോഗ്യയാക്കി.
ഭാര പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. അനുവദനീയമായതിലും 100ഗ്രാം ഭാരം കൂടിയതിന്‍റെ പേരിലാണ് അയോഗ്യയാക്കിയിരിക്കുന്നത്.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് നിലവിലെ ഒളിംപിക് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് താരത്തിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല.
ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കെയാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്.
നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രംഗത്തെത്തി. താരത്തെ ഔദ്യോഗിക കുറിപ്പിലൂടെ വിവരം അറിയിച്ചു. നടപടിയില്‍ ഇനി പുനപരിശോധനയ്ക്ക് സാധ്യതയില്ല. പട്ടികയില്‍ അവസാന സ്ഥാനത്തായാണ് ഫോഗട്ടിനെ രേഖപ്പെടുത്തുക.