Connect with us

gulf news

ഇടവ സൈഫ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്

നാലര പതിറ്റാണ്ടോളം അബൂദബി മലയാളി സമാജത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇടവ സൈഫ്

Published

|

Last Updated

അബൂദബി | ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു എ ഇ വര്‍ക്കല എസ് എന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടയ്മ ഏര്‍പ്പെടുത്തിയ പ്രഥമ ഇടവ സൈഫ് അവാര്‍ഡ് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ അബൂദബിയിലും കേരളത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് കുര്യാക്കോസിന് സമ്മാനിക്കും. അഹദ് വെട്ടൂരിന്റെ അധ്യക്ഷതയില്‍  ഓണ്‍ലൈനില്‍ നടന്ന ഇടവ സൈഫ് അനുസ്മരണ യോഗത്തിലാണ് പ്രഖ്യാപിച്ചത്.

നാലര പതിറ്റാണ്ടോളം അബൂദബി മലയാളി സമാജത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇടവ സൈഫ്. കൊവിഡ് മഹാമാരിയില്‍ ഭീമായ വാടക കുടിശിക കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തന രഹിതമായിരുന്ന മലയാളി സമാജം ജപ്തിയായി അടച്ചു പൂട്ടലിലെത്തിയപ്പോള്‍ സമാജത്തിന്റെ രക്ഷാധികാരി കൂടിയായ ലൂയിസ് കുര്യാക്കോസ് ഭാരിച്ച ഉത്തരവാദിത്തം സ്വയമേറ്റെടുത്തു സമാജം പ്രവര്‍ത്തന സജ്ജമാക്കി. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലൂയിസ് പങ്കാളിയാണെങ്കിലും സമാജത്തെ സംരക്ഷിച്ചു നല്‍കിയതിന്റെ മേന്മയിലാണ് ഇടവ സൈഫ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അബൂദബി മലയാളി സമാജത്തില്‍ നടക്കുന്ന യോഗത്തില്‍ പുരസ്‌കാരം നല്‍കും.

അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ലോക കേരള സഭ അംഗങ്ങളായ മുരളി കളരിയില്‍, വടകര ബാബു, മുന്‍ സമാജം പ്രസിഡന്റ്മാരായ യേശു ശീലന്‍, പള്ളിക്കല്‍ സുജായി, വി ടി വി ദാമോദരന്‍, ദശ പുത്രന്‍, എ എം അന്‍സാര്‍, താഹിര്‍, അനൂപ് നമ്പ്യാര്‍, നാസര്‍ വിളഭാഗം, അബ്ദുള്ള, സവാദ്, നിസാര്‍ സെയ്ദ് , രെഖിന്‍ സോമന്‍, അനീഷ് സംസാരിച്ചു. ടൈറ്റസ് ജോസഫ് സ്വാഗതവും നിബു പേരെറ്റില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇടവ സൈഫിന്റെ ഓര്‍മ്മദിനത്തില്‍ യു എ യിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇടവ സൈഫ് മെമ്മോറിയല്‍ അവാര്‍ഡ് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.