Kerala
പരിയാരം സാന്ത്വന കേന്ദ്രം: ബെംഗളൂരുവില്‍ ബിരിയാണി ചലഞ്ച് ഇന്നും നാളെയും
ആള്‍സൂര്‍ ഈദ്ഗാഹ് മൈതാനിയില്‍ നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട് | ദിവസവും ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് വൈ എസ് സാന്ത്വന ഭവനത്തിന്റെ പ്രചാരണാര്‍ഥം ബെംഗളൂരുവില്‍ ഇന്നും നാളെയും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ബെംഗളൂരുവിലെ ഏഴ് സോണുകള്‍ കേന്ദ്രീകരിച്ച് വിപുലമായ സംഘാടക സമിതി രൂപവത്കരിക്കുകയും കണ്‍വെന്‍ഷനുകള്‍ ചേരുകയും ചെയ്തു. ഇന്നും നാളെയും ആള്‍സൂര്‍ ഈദ്ഗാഹ് മൈതാനിയില്‍ നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
തലശ്ശേരി ദം ബിരിയാണി സിംഗിള്‍ കണ്ടെയ്നര്‍, ഫാമിലി ബക്കറ്റ് എന്നിവയിലാണ് വിതരണം നടത്തുന്നത്. നേരത്തേ ഓര്‍ഡര്‍ സ്വീകരിച്ച ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിതരണം നടത്തും. പരിയാരം സ്വാന്തന കേന്ദ്രത്തിന്റെ പ്രവര്‍ത്തകരാണ് ചലഞ്ചിന് നേതൃത്വം നല്‍കുന്നത്. എസ് വൈ എസ് കണ്ണൂര്‍ ജില്ലാ ഭാരവാഹികളായ അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, നിസാര്‍ അതിരകം, റഫീഖ് അമാനി തട്ടുമ്മല്‍, നവാസ് കൂരാറ, റശീദ് കെ മാണിയൂര്‍, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍ സംബന്ധിക്കും.
സ്വാഗതസംഘം ഭാരവാഹികളായ അനസ് സിദ്ദീഖി ഷിറിയ, സി എ സത്താര്‍ മൗലവി, ഇബ്്‌റാഹീം സഖാഫി നെല്ലൂര്‍, ജലീല്‍ ഹാജി, സാലിഹ് കണ്ണൂര്‍, ഫിര്‍ദൗസ്, നാസര്‍ ക്ലാസിക്, ഷര്‍ഷാദ് ചൊവ്വ, ശംസുദ്ദീന്‍ അസ്ഹരി, അബ്ദുല്‍ വഹാബ് മൗലവി ആയിപ്പുഴ, ഫാറൂഖ് അമാനി, ശബീര്‍ തലശ്ശേരി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.