Uae
ദുബൈയിൽ നിരവധി സ്ഥലങ്ങളിൽ പാർക്കിംഗ് നിരക്ക് കൂടി
അൽ കിഫാഫ് സോണിൽ പീക്ക് സമയം (രാവിലെ എട്ട് മുതൽ രാവിലെ പത്ത് വരെയും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയും) മണിക്കൂറിന് ആറ് ദിർഹം ഈടാക്കും.

ദുബൈ| ദുബൈയിൽ നിരവധി പ്രദേശങ്ങളിൽ പുതിയ പാർക്കിംഗ് നിരക്കുകൾ. എമിറേറ്റിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിംഗ് ഓപറേറ്ററായ പാർക്കിൻ അറിയിച്ചതാണിത്. സോണുകൾ ഡബ്ല്യു, ഡബ്ല്യു പി എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്.
പുതിയ താരിഫ് ഘടന പ്രകാരം അൽ കറാമ (318 ഡബ്ല്യു), അൽ ഖുസൈസ് ഫസ്റ്റ് (32 ഡബ്ല്യു), മദീനത്ത് ദുബൈ, അൽ മിലാഹിയ (321 ഡബ്ല്യു), അൽ കിഫാഫ് (324 ഡബ്ല്യു പി) എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക് ബാധകമാണ്.
അൽ കിഫാഫ് സോണിൽ പീക്ക് സമയം (രാവിലെ എട്ട് മുതൽ രാവിലെ പത്ത് വരെയും വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെയും) മണിക്കൂറിന് ആറ് ദിർഹം ഈടാക്കും. ഓഫ് – പീക്ക് സമയങ്ങളിൽ മണിക്കൂറിന് നാല് ദിർഹം ഈടാക്കും.
കറാമ, അൽ ഖുസൈസ്, മദീനത്ത് ദുബൈ, അൽ മിലാഹിയ എന്നിവടങ്ങളിൽ മണിക്കൂറിന് നാല് ദിർഹം എന്ന ഫ്ലാറ്റ് നിരക്കായിരിക്കും ദിവസം മുഴുവൻ. നിലവിലുള്ള നയത്തിന്റെ ഭാഗമായി, എല്ലാ സോണുകളിലും ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളും സൗജന്യം തുടരും.