Connect with us

National

പാർലിമെന്റ് ബജറ്റ് സമ്മേളനം: രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

വിലക്കയറ്റം, ത്രിപുരയിലെ അക്രമം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും.

Published

|

Last Updated

ന്യൂഡൽഹി | പാർലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. മാർച്ച് ആറ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിലക്കയറ്റം, ത്രിപുരയിലെ അക്രമം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും.

രാഹുൽ ഗാന്ധി യു കെയിൽ നടത്തിയ പ്രസംഗം ലോകത്തിന് മുന്നിൽ രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഭരണപക്ഷവും രംഗത്തിറങ്ങും. സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻകർ ഇന്നലെ സർവകക്ഷി യോഗം വിളിച്ചു.

Latest